ബാരാമുള്ളയിൽ റിക്കാർഡ് പോളിംഗ്
Tuesday, May 21, 2024 1:24 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് റിക്കാർഡ് പോളിംഗ്. 59 ശതമാനം പോളിംഗാണ് ഇന്നലെ ബാരാമുള്ളയിൽ രേഖപ്പെടുത്തിയത്.
അന്തിമ കണക്ക് വരുന്പോൾ പോളിംഗ് ഇനിയും ഉയരും. 1984ലെ 58.90 ശതമാനമായിരുന്നു ഇതിനു മുന്‍പത്തെ ഉയർന്ന പോളിംഗ്. 2019നെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് 25 ശതമാനം ഉയർന്നു.
ഇന്നലെ ബാരാമുള്ളയിൽ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള, പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റ് സജാദ് ഗനി ലോൺ, അവാമി ഇത്തേഹാദ് പാർട്ടി അധ്യക്ഷൻ എൻജിനിയർ റഷീദ് എന്ന ഷേക്ക് അബ്ദുൾ റഷീദ് എന്നിവരാണ് ബാരാമുള്ളയിലെ പ്രധാന സ്ഥാനാർഥികൾ.