‘എഎപി കാ രാംരാജ്യ’ വെബ്സൈറ്റ് പുറത്തിറക്കി ആപ്പ്
Thursday, April 18, 2024 1:55 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി ‘എഎപി കാ രാംരാജ്യ’ എന്ന പേരിൽ വെബ്സൈറ്റ് പുറത്തിറക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ശ്രീരാമന്റെ ആശയങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിച്ചുവെന്ന് ചടങ്ങിൽ പങ്കെടുത്ത ആംആദ്മി നേതാക്കൾ പറഞ്ഞു.
പാർട്ടിയുടെ ‘രാമരാജ്യം’ എന്ന ആശയവും ആംആദ്മി സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളും വെബ്സൈറ്റിൽ പ്രദർശിപ്പിക്കുമെന്ന് ചടങ്ങിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.
മന്ത്രിമാരായ അതിഷി മർലേന, സൗരഭ് ഭരദ്വാജ് ആംആദ്മി പാർട്ടി നേതാവ് ജാസ്മിൻ ഷാ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.