റേഷൻ വ‍്യാപാരികളുടെ പാർലമെന്‍റ് മാർച്ച് ഇന്ന്
Tuesday, March 21, 2023 1:46 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദ​റി​ൽ ഓ​ൾ ഇ​ന്ത്യാ ഫെ​യ​ർ പ്രൈ​സ് (ന്യാ​യ വി​ല) ഷോ​പ് ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തും.

അ​ഡ്വ. ജോ​ണി നെ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം ഓ​ൾ കേ​ര​ളാ റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ ഭ​ക്ഷ്യ​ധാ​ന്യ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ഭ​ക്ഷ്യ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.


റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും സ​ഹാ​യി​ക​ൾ​ക്കും ക​ട വാ​ട​ക ഉ​ൾ​പ്പെ​ടെ 50,000 രൂ​പ പ്ര​തി​മാ​സ വേ​ത​നം ന​ൽ​കു​ക, കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​രി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് രാ​ജ​സ്ഥാ​ൻ മാ​തൃ​ക​യി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.