വൈഡബ്യുസിഎ ദിനം ആഘോഷിച്ചു
Thursday, April 25, 2024 1:19 AM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ഡ​ബ്ലു​സി​എ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ മാ​ത്യു.

പെ​ണ്‍കു​ട്ടി​ക​ളും ഗ്രാ​മീ​ണ വീ​ട്ട​മ്മ​മാ​രും അ​ട​ക്ക​മു​ള്ള വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ തു​ട​രു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​യ ആ​ൻ മാ​ത്യു​വും അ​റി​യി​ച്ചു.

ആ​ഗോ​ള വൈ​ബ്യു​സി​എ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ലെ വൈ​ഡ​ബ്യു​സി​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും ന​യ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്.


“റെ​സി​സ്റ്റ്, റീ​ക്ലെ​യിം, റ​വ​ല്യൂ​ഷ​നൈ​സ്: നോ ​ടു റോ​ൾ​ബാ​ക്സ്’’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്രോ​ഗ്രാം ക​മ്മി​റ്റി അ​ധ്യ​ക്ഷ ഡോ. ​ജോ​യി​സി​യ തോ​റാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ൾ, എം​ബ​സി​ക​ൾ, എ​ൻ​ജി​ഒ​ക​ൾ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, വൈ​എം​എ​സി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.