വോട്ടിംഗിൽ കുറവ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതതല സമിതി രൂപീകരിച്ചു
Tuesday, April 23, 2024 3:52 AM IST
ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ഇടിഞ്ഞ സാഹചര്യത്തിൽ നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ കൂടുതൽ ബോധവത്കരണം നടത്തും. ഒപ്പം, കാലാവസ്ഥ വിലയിരുത്തുന്നതിനായി ഉന്നതതല സമിതിയും രൂപീകരിച്ചു.
കടുത്ത ചൂടിനെത്തുടർന്നാണു പോളിംഗ് കുറഞ്ഞതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം. അടുത്ത 26 ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ ഉഷ്ണ തരംഗങ്ങളുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളൊന്നുമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായി കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ 19നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 62.34 ആണ്.