കാഷ്മീരിലും വീടുകൾക്കു വിള്ളൽ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കാഷ്മീരിലും വീടുകൾക്കു വിള്ളൽ; 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Saturday, February 4, 2023 5:08 AM IST
ദോ​​​ഡ: ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ ദോ​​​ഡ ജി​​​ല്ല​​​യി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ജോ​​​ഷിമ​​​ഠി​​​ലേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി വീ​​​ടു​​​ക​​​ൾ​​​ക്കു വി​​​ള്ള​​​ൽ.

വി​​​ള്ള​​​ൽ രൂ​​​പ​​​പ്പെ​​​ട്ട കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 19 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 117 പേ​​​രെ സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു. ദോ​​​ഡ ജി​​​ല്ല​​​യി​​​ലെ ന​​​യി ബ​​​സ്തി​​​യി​​​ൽ മോ​​സ്കി​​നും സ്കൂ​​​ളി​​​നും വി​​​ള്ള​​​ൽ രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തു​​​വ​​​രെ 21 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം. ജോ​​​ഷി​​​മ​​​ഠി​​​ൽ ഭൂ​​​മി ഇ​​​ടി​​​ഞ്ഞു​​​താ​​​ഴു​​​ന്ന​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ദോ​​​ഡ ജി​​​ല്ല​​​യി​​​ൽ ഇ​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ന്നും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ത​​​ത്കാ​​​ല​​​ത്തേ​​​ക്കു സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ദു​​​രി​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ സ്ഥ​​​ല​​​ത്ത് വി​​​ന്യ​​​സി​​​ച്ച​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.