ഇറക്കുമതി ഉത്പന്നങ്ങൾക്ക് വില വർധിക്കും
ഇറക്കുമതി ഉത്പന്നങ്ങൾക്ക് വില വർധിക്കും
Thursday, February 2, 2023 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നി​ർ​മി​ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ​ക്കും വി​ല കു​റ​യു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​യ്ത വാ​ഹ​നഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും വി​ല വ​ർ​ധി​ക്കും. സി​ഗ​ര​റ്റി​ന് 16 ശ​ത​മാ​നം നി​കു​തി വ​ർ​ധി​ക്കും. ഇ​ല​ക്‌ട്രിക് ചി​മ്മി​നി​ക​ൾ​ക്ക് 7.5 ശ​ത​മാ​നം മു​ത​ൽ 15 ശ​ത​മാ​നം വ​രെ​യാ​ണ് വി​ലവ​ർ​ധ​ന.

വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന റ​ബ​റി​ന്‍റെ നി​കു​തി 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. ഗോ​ൾ​ഡ് ബാ​റു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​സ്റ്റം​സ് തീ​രു​വ വ​ർ​ധി​ക്കും. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സൈ​ക്കി​ളു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, ഇ​മി​റ്റേ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, നാ​ഫ്ത എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​ക്കും.


അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന ടിവി, ലി​ഥി​യം ബാ​റ്റ​റി​ക​ൾ എ​ന്നി​വ​യു​ടെ വി​ല കു​റ​യു​മെ​ന്നും ബ​ജ​റ്റി​ൽ പ​റ​യു​ന്നു. മ​ത്സ്യത്തീറ്റ, ഫി​ഷ് ലി​പി​ഡ് ഓ​യി​ൽ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യി​ലും കു​റ​വു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.