പ്രവീണ്‍ വധക്കേസ്: ജയിൽ മോചനമാവശ്യപ്പെട്ട് ഷാജി സുപ്രീംകോടതിയിൽ
പ്രവീണ്‍ വധക്കേസ്: ജയിൽ മോചനമാവശ്യപ്പെട്ട്   ഷാജി സുപ്രീംകോടതിയിൽ
Saturday, November 26, 2022 1:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​വീ​​​ണ്‍ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ഡി​​​വൈ​​​എ​​​സ്പി ഷാ​​​ജി ജ​​​യി​​​ൽ മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ. പ​​​തി​​​നേ​​​ഴ് വ​​​ർ​​​ഷ​​​മാ​​​യി താ​​​ൻ ജ​​​യി​​​ലിലാ​​​ണെ​​​ന്നും വി​​​ട്ട​​​യ യ്ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഷാ​​​ജി ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ഇ​​​തി​​​നു മു​​​ൻ​​​പ് ജ​​​യി​​​ൽ മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള ശി​​​പാ​​​ർ​​​ശ പ​​​ട്ടി​​​ക​​​യി​​​ൽ ഷാ​​​ജി ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യി​​​ലി​​​ലെ ന​​​ല്ല ന​​​ട​​​പ്പും പെ​​​രു​​​മാ​​​റ്റ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു ഷാ​​​ജി​​​യെ ജ​​​യി​​​ൽ മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


നിലവിൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ നാ​​​ല് വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഷാ​​​ജി ജ​​​യി​​​ലി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ട്ട​​​യയ്ക്കാ​​​നു​​​ള്ള ശിപാ​​​ർ​​​ശ​​​യി​​​ൽ ഷാ​​​ജി​​​യു​​​ടെ പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ഷാ​​​ജി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ ത​​​നി​​​ക്കും ഷാ​​​ജി​​​യു​​​ടെ ര​​​ണ്ടാം ഭാ​​​ര്യ​​​യാ​​​യ ത​​​ന്‍റെ അ​​​മ്മ​​​യ്ക്കും സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാട്ടി ര​​​ണ്ടാം ഭാ​​​ര്യ​​​യി​​​ലെ മ​​​ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ട്ട​​​യയ്​​​ക്ക​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നു ഷാ​​​ജി​​​യു​​​ടെ പേ​​​ര് നീ​​​ക്കം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.