സമാധാന നൊബേൽ: സാധ്യതാപട്ടികയിൽ മൂന്ന് ഇന്ത്യക്കാരും
Thursday, October 6, 2022 1:40 AM IST
ന്യൂ​ഡ​ൽ​ഹി: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് സു​ബൈ​റും പ്ര​തീ​ക് സി​ൻ​ഹ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ​ഷ മ​ന്ദ​റും ഉ​ൾ​പ്പ​ടെ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ.

ടൈം​സ് മാ​ഗ​സി​ൻ പു​റ​ത്തു വി​ട്ട പ​ട്ടി​ക​യി​ലാ​ണ് അ​ടു​ത്ത​യി​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞുനി​ന്ന മു​ഹ​മ്മ​ദ് സു​ബൈ​ർ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ളു​ള്ള​ത്. ഫാ​ക്ട് ചെ​ക്കിം​ഗ് വെ​ബ്സൈ​റ്റാ​യ ആ​ൾ​ട്ട് ന്യൂ​സി​ന്‍റെ സ്ഥാ​പ​ക​രാ​ണ് മു​ഹ​മ്മ​ദ് സു​ബൈ​റും പ്ര​തീ​ക് സി​ൻ​ഹ​യും.

2018-ലെ ​വി​വാ​ദ ട്വീ​റ്റി​നെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് സു​ബൈ​റി​നെ​തി​രാ​യ കേ​സ്. എ​ന്നാ​ൽ മു​ഹ​മ്മ​ദ് സു​ബൈ​റി​ന്‍റെ അ​റ​സ്റ്റി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധമു​യ​ർ​ന്നു. ജാ​മ്യം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് ഒ​ക്ടോ​ബ​റി​ലാ​ണ് മു​ഹ​മ്മ​ദ് സു​ബൈ​ർ ജ​യി​ലി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്.


251 വ്യ​ക്തി​ക​ൾ, 92 സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യാ​ണ് സ​മാ​ധാ​ന നൊ​ബേ​ലി​നു​ള്ള സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ ഇടം നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ​ട്ടി​ക നൊ​ബേ​ൽ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും ഗ്രെ​റ്റ ത​ൻ​ബ​ർ​ഗ്, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, മ്യാ​ൻ​മ​ർ സ​ർ​ക്കാ​ർ, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ സെ​ല​ൻ​സ്കി, ഐ​ക്യ​രാ​ഷ‌്ട്ര​സ​ഭ​യു​ടെ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥി​രം വി​മ​ർ​ശ​ക​നാ​യ അ​ല​ക്സി ന​വാ​ൽ​നി തു​ട​ങ്ങി​യ​വ​ർ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.