ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 27 കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾ
ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 27 കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾ
Saturday, May 28, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ രൂ​പീ​ക​രി​ച്ച ദേ​ശീ​യ പോ​ർ​ട്ട​ലി​ൽ 27 കോ​ടി​യി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ദേ​ശീ​യ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ (എ​ൻ​ഐ​സി) വി​ക​സി​പ്പി​ച്ച പോ​ർ​ട്ട​ലി​ന് കൈ​മാ​റി​യ​ത്.

കു​ടി​യേ​റ്റ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ക്ഷേ​മ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ്, ഹ​ർ​ഷ് മ​ന്ദ​ർ, ജ​ഗ്ദീ​പ് ചോ​ക്ക​ർ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ താ​ഴേ​ത്ത​ട്ടി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളി​ൽ വ​രെ കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ലാ​ക​ണം വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നു ജ​സ്റ്റീ​സ് എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.


തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ അ​വ​രു​ടെ പു​ന​ര​ധി​വാ​സം, വേ​ത​നം, ഭ​ക്ഷ​ണം, സാ​മൂ​ഹി​ക​സു​ര​ക്ഷ, ക്ഷേ​മ​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു കോ​ട​തി​ക്ക് അ​ന്തി​മ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്കാ​നാ​കൂ. ഹ​ർ​ജി ജൂ​ലൈ 20നു ​വീ​ണ്ടും വാ​ദം കേ​ൾ​ക്കും. അ​തി​നു മു​ൻ​പു സം​സ്ഥാ​ന​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നു കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.