പുതിയ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ
Monday, May 23, 2022 1:00 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​തു​ക്കി​യ മൂ​ല്യ​നി​ർ​ണ​യ പ​ദ്ധ​തി​ക​ളു​മാ​യി സി​ബി​എ​സ്ഇ.

2022-23 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ക​ഴി​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും വാ​ർ​ഷി​ക ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വി​നെ വി​ല​യി​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കും.

ടേം ​പ​രീ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വീ​ക​രി​ച്ച ര​ണ്ട് ടേം ​അ​ല്ലെ​ങ്കി​ൽ സ്പ്ലി​റ്റ് എ​ക്സാം പ​ദ്ധ​തി റ​ദ്ദാ​ക്കാ​ൻ സി​ബി​എ​സ്ഇ തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ മൂ​ല്യ​നി​ർ​ണ​യ ന​യം അ​നു​സ​രി​ച്ച് 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വ​ർ​ഷാ​വ​സാ​നം ഒ​രു ടേം ​അ​ല്ലെ​ങ്കി​ൽ ഒ​രു ബോ​ർ​ഡ് പ​രീ​ക്ഷ മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു. സി​ബി​എ​സ്ഇ​യു​ടെ 2022-23 പാ​ഠ്യ​പ​ദ്ധ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ സി​ല​ബ​സി​ൽ നി​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. പു​തി​യ സി​ല​ബ​സ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


മൂ​ല്യ നി​ർ​ണ​യ പ​ദ്ധ​തി

പു​തു​ക്കി​യ മൂ​ല്യ നി​ർ​ണ​യ പ​ദ്ധ​തി അ​നു​സ​രി​ച്ച് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ 40 ശ​ത​മാ​നം മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളും (എം​സി​ക്യൂ), 20 ശ​ത​മാ​നം ക​ഴി​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളും 40 ശ​ത​മാ​നം വി​ശ​ദ​മാ​യി ഉ​ത്ത​രം ന​ൽ​കേ​ണ്ട (സ​ബ്ജ​ക്ടീ​വ്-​ഡി​സ്ക്രി​പ്റ്റീ​വ്) ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​കും. 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 20 ശ​ത​മാ​നം എം​സി​ക്യൂ ചോ​ദ്യ​ങ്ങ​ളും 30 ശ​ത​മാ​നം ക​ഴി​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളും 50 ശ​ത​മാ​നം സ​ബ്ജ​ക്ടീ​വ്-​ഡി​സ്ക്രി​പ്റ്റീ​വ് ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.