തിരുസ്വരൂപം തകർത്ത സംഭവം: ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ
Friday, January 28, 2022 1:26 AM IST
കോയന്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിലെ കപ്പേളയിൽ അതിക്രമിച്ചു കയറി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദുമുന്നണി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളല്ലൂർ സ്വദേശി മദൻ കുമാർ (23), പതിനാറു വയസുള്ള ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. കപ്പേള ആക്രമിക്കുകയും തിരുസ്വരൂപം തകർത്തതുമായി ബന്ധപ്പെട്ട സഹവികാരി ഫാ. ബാസ്റ്റിൻ ജോസഫ് നൽകിയ പരാതിയിൽ രാമനാഥപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണു രണ്ടു പേർ പിടിയിലായത്. ബന്ധമുള്ള മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം നടന്നുവരുകയാണ്.