നാഗാലാൻഡ് വെടിവയ്പ്: തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സു​ര​ക്ഷാ​സേ​ന ശ്ര​മി​ച്ചെന്നു നാ​ട്ടു​കാ​ർ
നാഗാലാൻഡ് വെടിവയ്പ്: തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സു​ര​ക്ഷാ​സേ​ന ശ്ര​മി​ച്ചെന്നു നാ​ട്ടു​കാ​ർ
Thursday, December 9, 2021 1:15 AM IST
കൊ​​​​​ഹി​​​​​മ: നാ​​​​​​​ഗാ​​​​​​​ലാ​​​​​​​ൻ​​​​​​​ഡി​​​​​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു 13 ഗ്രാ​​​മീ​​​ണ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി നാ​​​ട്ടു​​​കാ​​​ർ. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വെ​​​ടി​​​വ​​​ച്ച​​​തെ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം നാ​​​ട്ടു​​​കാ​​​ർ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഒ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണ് സു​​​ര​​​ക്ഷാ​​​സേ​​​ന ആ​​​ദ്യം ശ്ര​​​മി​​​ച്ച​​​ത്. പ​​​ഴ​​​യ വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​പ്പി​​​ച്ചു തീ​​​വ്ര​​​വാ​​​ദി​​​കളെന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നും നീ​​​ക്കം ന​​​ട​​​ന്ന​​​താ​​​യി അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് സൈ​​​നി​​​ക​​​ നേ​​​തൃ​​​ത്വം ത​​​യാറാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഖ​​​നി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ 13 പേ​​​രെ എ​​​​​​​ൻ​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​എ​​​​​​​ൻ (കെ) ​​​തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ളെ​​​​​​​ന്നു തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​ച്ച് സൈ​​​​​​​നി​​​​​​​ക​​​​​​​ർ വ​​​ധി​​​ച്ച​​​ത്. തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​ക​​​​​​​ൾ വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്താ​​​​​​​ത്ത​​​തി​​​നെത്തുട​​​​​​​ർ​​​​​​​ന്ന് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​ണു മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.