ജാതിയില്ലെന്നു മേനി നടിക്കുന്നത് ഉന്നത ജാതിക്കാരെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്
ജാതിയില്ലെന്നു മേനി നടിക്കുന്നത് ഉന്നത ജാതിക്കാരെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​തി​യി​ല്ലെ​ന്നു മേ​നി ന​ടി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ഉ​ന്ന​ത ജാ​തി​ക്കാ​ർ​ക്ക് മാ​ത്ര​മെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്.

സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത കു​ല​ജാ​ത​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന​തി​നു​ള്ള സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​യു​ള്ള​പ്പോ​ൾ ജാ​തി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് ഒ​രു അ​ല​ങ്കാ​ര​മാ​ണ്.

എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ലെ താ​ഴേ ശ്രേ​ണി​യി​ലു​ള്ള മ​നു​ഷ്യ​ർ​ക്ക് അ​ത് അ​ത്ര വേ​ഗം സാ​ധി​ക്കി​ല്ല. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ഒ​ന്നും സ്വീ​ക​രി​ക്കാ​തെ ജീ​വി​ക്കു​ക സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് എ​ളു​പ്പ​മ​ല്ല.


ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ദ​ളി​ത് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ച്ച ബി.​ആ​ർ. അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ ല​ക്ച​റി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.