സ്കൂളിനു നേരേ ആക്രമണം: നടപടി വേണമെന്ന് ഡീൻ കുര്യാക്കോസ്
സ്കൂളിനു നേരേ ആക്രമണം:  നടപടി വേണമെന്ന് ഡീൻ കുര്യാക്കോസ്
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ത്തോ​ലി​ക്ക വി​ദ്യാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി.

ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രെ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലെ ക​റു​ത്ത അ​ദ്ധ്യാ​യ​ങ്ങ​ളാ​ണെ​ന്നും വ​ർ​ഗീ​യ സ്പ​ർ​ധ സൃ​ഷ്ടി​ച്ചു കൊ​ണ്ട് ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം വ​ക​യി​രു​ത്ത​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.