നാഗാലാൻഡിൽ വെടിവയ്പ്: വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം
നാഗാലാൻഡിൽ വെടിവയ്പ്: വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം
Tuesday, December 7, 2021 12:47 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പിൽ 14 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗൗ​ര​വ് ഗൊഗോ​യ്, എം. ​ടാ​ഗോ​ർ, മ​നോ​ജ് കു​മാ​ർ ഝാ ​തു​ട​ങ്ങി​യ നി​ര​വ​ധി എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.​

തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത സു​ര​ക്ഷ സേ​ന​യു​ടെ ന​ട​പ​ടി​യെ ആ​സാ​മി​ൽ നി​ന്നു​മു​ള്ള ലോ​ക​സ​ഭാ​ംഗം ഗൗ​ര​വ് ഗോ​ഗോ​യ് അ​പ​ല​പി​ച്ചു.


രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സു​ര​ക്ഷാ സേ​ന​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​യോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ഗാ​ലാ​ൻ​ഡ് സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​താ​യി നാ​ഗാ​ലാ​ൻ​ഡ് എം​പി ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.