ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് സാകിയ ജഫ്രി
ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് സാകിയ ജഫ്രി
Thursday, November 25, 2021 12:29 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണെ​ന്ന് രേ​ഖ​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​ണെ​ന്ന് സാ​കി​യ ജ​ഫ്രി സു​പ്രീം​കോ​ട​തി​യി​ൽ ആ​രോ​പി​ച്ചു.

സാ​കി​യ​യു​ടെ ഭ​ർ​ത്താ​വും മു​ൻ എം​പി​യു​മാ​യ ഇ​ഹ്സാ​ൻ ജ​ഫ്രി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ 2002 ഫെ​ബ്രു​വ​രി 28ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഗു​ൽ​ബെ​ർ​ഗ് സൊ​സൈ​റ്റി​യി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.


ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ ഗു​ൽ​ബെ​ർ​ഗ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല ശ​രി​യാ​യി അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന ഹ​ർ​ജി​യി​ൽ സാ​കി​യ​യ്ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലും ഇ​ക്കാ​ര്യമു​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.