ചരിത്രമെഴുതി മാർപാപ്പ-മോദി ചർച്ച നാളെ
ചരിത്രമെഴുതി മാർപാപ്പ-മോദി ചർച്ച നാളെ
Friday, October 29, 2021 1:02 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ൽ നാ​ളെ രാ​വി​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ഇ​രു​വ​രും നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ് വ​ർ​ധ​ൻ ശ്രിം​ഖ്‌​ല അ​റി​യി​ച്ചു. വ​ത്തി​ക്കാ​ൻ-ഇ​ന്ത്യ ബ​ന്ധ​ത്തി​ൽ പു​തു​ച​രി​ത്രം കു​റി​ക്കു​ന്ന​താ​കും മാ​ർ​പാ​പ്പ​യു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച.

രാ​ഷ്‌ട്ര​നേ​താ​ക്ക​ളു​മാ​യു​ള്ള ഇ​ത്ത​രം ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം സാ​ധാ​ര​ണ ഇ​ന്ത്യ​ൻ പ്ര​തി​നി​ധിസം​ഘം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നാ​യ മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​നി​ധി സം​ഘം ഉ​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

ഇ​റ്റ​ലി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോം ​യാ​ത്ര​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ച പ്ര​ത്യേ​ക വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ്രിം‌​ഖ്‌​ല. മാ​ർ​പാ​പ്പ​യു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു ന​ൽ​കി​യ​ത്.


നാ​ളെ രാ​വി​ലെ വ​ത്തി​ക്കാ​ൻ സ​മ​യം 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.00) ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി 30 മി​നി​റ്റ് നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തു​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു.

നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി റോ​മി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കുശേ​ഷം തി​ങ്ക​ളാ​ഴ്ച സ്കോ​ട്‌ലൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​നു​ള്ള യു​എ​ൻ കോ​പ്-26 ഉ​ച്ച​കോ​ടി​യി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.