താഹ ഫൈസലിന് ജാമ്യം
താഹ ഫൈസലിന് ജാമ്യം
Friday, October 29, 2021 1:02 AM IST
ന്യൂ​ഡ​ൽ​ഹി: പ​ന്തീ​ര​ാങ്കാ​വ് യു​എ​പി​എ കേ​സി​ൽ ര​ണ്ടാം പ്ര​തി താ​ഹ ഫൈ​സ​ലി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, അ​ഭ​യ് ശ്രീ​നി​വാ​സ് ഓ​ഖ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. താ​ഹ ഫൈ​സ​ലി​നെ എ​ത്ര​യും വേ​ഗം വി​ചാ​ര​ണക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. 2020 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച കൊ​ച്ചി പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ഉ​ത്ത​ര​വും കോ​ട​തി ശ​രി​വ​ച്ചു. ഇ​തേ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ് താ​ഹ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്കേ​ണ്ട​ത്.


അ​ല​നും താ​ഹ​യ്ക്കും എ​തി​രേ​യു​ള്ള യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വി​ധി​യി​ൽ പ​റ​യു​ന്നു. ചെ​റു​പ്പ​ക്കാ​രാ​യ​തി​നാ​ൽ മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃഷ്ട രായേക്കാം. മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രി​ക്കാം, പ്ല​ാക്കാർഡോ, പു​സ്ത​ക​ങ്ങ​ളോ കൈ​വ​ശം വ​ച്ചി​രി​ക്കാം.

എ​ന്നാ​ൽ, മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ യു​എ​പി​എ ചു​മ​ത്താ​നാ​വു​ക​യു​ള്ളൂ​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2019 ന​വം​ബ​റി​ലാ​ണ് പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ന്‍റെ ഭാ​ഗ​മാ​യി താ​ഹ ഫൈസ​ലി​നെ​യും അ​ല​ൻ ഷു​ഹൈ​ബി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.