സോ​ണി​യ പ്ര​ധാ​ന​മ​ന്ത്രി ആക​ണ​മാ​യി​രു​ന്നു​: കേ​ന്ദ്ര​മ​ന്ത്രി അ​ത്താ​വ​ലെ
Monday, September 27, 2021 11:08 PM IST
ഇ​​ൻ​​ഡോ​​ർ: 2004ൽ ​​സോ​​ണി​​യ​​ഗാ​​ന്ധി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക​​ണ​​മാ​​യി​​രു​​ന്നു​​വെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ത്താ​​വ​​ലെ. ക​​മ​​ലാ ഹാ​​രി​​സി​​ന് അ​​മേ​​രി​​ക്ക​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​കാ​​മെ​​ങ്കി​​ൽ സോ​​ണി​​യ​​യ്ക്ക് ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കാ​​മെ​​ന്ന് അ​​ത്താ​​വ​​ലെ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മ​​ന്ത്രി​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​ൻ സോ​​ണി​​യ​​യ്ക്കു താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ മ​​ൻ​​മോ​​ഹ​​ൻ സിം​​ഗി​​നു പ​​ക​​രം ​ശ​​ര​​ദ് പ​​വാ​​റി​​നെ​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കേ​​ണ്ടി​​രു​​ന്ന​​തെ​​ന്ന് അ​​ത്താ​​വ​​ലെ പ​​റ​​ഞ്ഞു. 2014ൽ ​​യു​​പി​​എ​​യ്ക്ക് ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യ​​പ്പോ​​ൾ സോ​​ണി​​യ​​ഗാ​​ന്ധി പ്ര​​ധാ​​നമ​​ന്ത്രി​​യാ​​ക​​ണ​​മെ​​ന്നു ഞാ​​ൻ നി​​ർ​​ദേ​​ശി​ച്ചി​രു​ന്നു. സോ​​ണി​​യ​​യു​​ടെ വി​​ദേ​​ശ​​ജ​ന്മ വി​​ഷ​​യം അ​​ർ​​ഥ​​ശൂ​ന്യ​മാ​​ണെ​​ന്ന് അ​​ന്നേ എ​​നി​​ക്ക് അ​​ഭി​​പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു.


ക​​മ​​ല ഹാ​​രി​​സി​​ന് അ​​മേ​​രി​​ക്ക​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​കാ​​മെ​​ങ്കി​​ൽ എ​​ന്തു​​കൊ​​ണ്ട് സോ​​ണി​​യ​​യ്ക്ക് ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​യി​​ക്കൂ​​ടാ‍‍‍‍? ഇ​​ന്ത്യ​​ൻ പൗ​​ര​​ത്വ​​മു​​ള്ള​യാ​ളാ​ണു സോ​​ണി​​യ. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ ഭാ​​ര്യ​​യും ലോ​​ക്സ​​ഭാം​ഗ​വു​മാ​ണ് സോ​​ണി​​യ​-​​അ​​ത്താ​​വ​​ലെ പ​​റ​​ഞ്ഞു. ശ​​ര​​ദ് പ​​വാ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്ഥ​​യി​​ലാ​​കു​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് അ​​ത്താ​​വ​​ലെ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.