പ​ഞ്ചാ​ബി​ലെ നേ​തൃ​മാ​റ്റത്തെ വിമർശിച്ചു; ഗെ​ഹ്‌ലോ​ട്ടിന്‍റെ ഒ​എ​സ്ഡി രാ​ജി​വ​ച്ചു
Sunday, September 19, 2021 11:30 PM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ശോ​​ക് ഗെ​​ഹ്‌​ലോ​​ട്ടി​​ന്‍റെ ഒ​​എ​​സ്ഡി(​​ഓ​​ഫീ​​സ​​ർ ഓ​​ണ്‍ സ്പെ​​ഷ​​ൽ ഡ്യൂ​​ട്ടി) ലോ​​കേ​​ഷ് ശ​​ർ​​മ രാ​​ജി​​വ​​ച്ചു.

പ​​ഞ്ചാ​​ബ് കോ​​ണ്‍​ഗ്ര​​സി​​ലെ നേ​​തൃ​​മാ​​റ്റ​​ത്തെ വി​​മ​​ർ​​ശി​​ച്ചു ട്വീ​​റ്റ് ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു രാ​​ജി. ശ​​ക്ത​​നാ​​യ ആ​​ൾ നി​​സ​​ഹാ​​യ​​നാ​​യി മാ​​റി​​യെ​​ന്നും സാ​​ധാ​​ര​​ണ​​ക്കാ​​ര​​ൻ ഉ​​ന്ന​​ത​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യെ​​ന്നു​​മാ​​യി​​രു​​ന്നു ശ​​ർ​​മ​​യു​​ടെ ട്വീ​​റ്റ്. ശ​​നി​​യാ​​ഴ്ച രാ​​ത്രി ശ​​ർ​​മ ഗെ​​ഹ്‌​ലോ​​ട്ടി​​നു രാ​​ജി സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു.


ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ശ​​ർ​​മ മു​​ഖ്യ​​മ​​ന്ത്രി​​യെ ക​​ണ്ട് ത​​ന്‍റെ നി​​ല​​പാ​​ട് അ​​റി​​യി​​ച്ചു. പാ​​ർ​​ട്ടി ഹൈ​​ക്ക​​മാ​​ൻ​​ഡി​​നെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​ത​​ല്ല ത​ന്‍റെ ട്വീ​​റ്റെ​​ന്ന് ശ​​ർ​​മ പ​​റ​​ഞ്ഞു. ഒ​​രു ദ​​ശാ​​ബ്ദ​​ത്തി​​ലേ​​റെ​​യാ​​യി ഗെ​​ഹ്‌​ലോ​​ട്ടി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​യാ​​ളാ​​ണു ലോ​​കേ​​ഷ് ശ​​ർ​​മ. 2018ലാ​​ണ് ഒ​​എ​​സ്ഡി​​യാ​​യ​​ത്.

കോ​​ണ്‍​ഗ്ര​​സി​​ന്‍റെ വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​ന​​യാ​​യ എ​​ൻ​​എ​​സ് യു​​ഐ​​യു​​ടെ രാ​ജ​സ്ഥാ​ൻ യൂ​ണി​റ്റ് ജ​​ന​​റ​​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ശ​ർ​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.