ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ഓഡിറ്റ് ഒഴിവാക്കാൻ ഹർജി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ഓഡിറ്റ് ഒഴിവാക്കാൻ ഹർജി
Thursday, September 16, 2021 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​പ​ദ്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്ഷേ​ത്രം ട്ര​സ്റ്റ് സു​പ്രീം​കോ​ട​തി​യി​ൽ. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തിത​ന്നെ​യാ​ണ് നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

ക്ഷേ​ത്രം വ​ക സ്വ​ത്തു​ക്ക​ൾ അ​ന്യാ​ധീ​ന​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ചുപി​ടി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ട്ര​സ്റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ അ​ധ്യക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

ക്ഷേത്രഭ​ര​ണ​സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല ത​ങ്ങ​ളെ​ന്ന് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ട്ര​സ്റ്റി​ന്‍റെ ഹ​ർ​ജി​യി​ലെ മ​റ്റൊ​രു ആ​വ​ശ്യം.

തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ദ്മനാ​ഭ​സ്വാ​മി ക്ഷേ​ത്രം ന​ട​ത്തി​പ്പ് അ​വ​കാ​ശ​ങ്ങ​ളി​ൽ തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​ധി​കാ​രം കോ​ട​തി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 13ന് ​ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

ഓ​ഡി​റ്റിം​ഗി​ന്‍റെ ചു​മ​ത​ല ക്ഷേ​ത്ര​ഭ​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​ക്കാ​യി​രു​ന്നു. ഓ​ഡി​റ്റിം​ഗി​ന് സ​ത്പേ​രു​ള്ള ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ ഉ​ള്ള സ്ഥാ​പ​ന​ത്തെ ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.


ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ചേ​ർ​ന്ന അ​ഞ്ചം​ഗ ഭ​ര​ണ​സ​മി​തി​യും മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി​യും ഓ​ഡി​റ്റിം​ഗി​നാ​യി ഒ​രു സ്വ​കാ​ര്യക​ന്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ര​വ് -ചെ​ല​വ് ക​ണ​ക്ക് ഹാ​ജ​രാ​ക്കാ​ൻ ട്ര​സ്റ്റി​നോ​ട് ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​തി​രേ​യാ​ണ് ട്ര​സ്റ്റ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചത്. ത​ങ്ങ​ൾ സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​ണെ​ന്നാ​ണ് ട്ര​സ്റ്റി​ന്‍റെ വാ​ദം.

ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ശ്രീവൈ​കു​ണ്ഡം, അ​ന​ന്ത​ശ​യ​നം, ഭ​ജ​ന​പ്പുര, മ​ഹാ​ല​ക്ഷ്മി, സു​ദ​ർ​ശ​ൻ എ​ന്നീ മ​ണ്ഡ​പ​ങ്ങ​ളും, ചി​ത്രാ​ല​യം ആ​ർ​ട്ട് ഗാ​ല​റി, കു​തി​ര മാ​ളി​ക എ​ന്നി​വ പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ഇ​വി​ടെ നി​ന്നു​ള്ള വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ഓ​ഡി​റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ൽ സു​ബ്രഹ്‌മ​ണ്യം നേ​ര​ത്തെ സു​പ്രീം കോ​ട​തി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.