ക​ന​യ്യ​കു​മാ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്?
ക​ന​യ്യ​കു​മാ​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്?
Wednesday, September 15, 2021 1:10 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജെ​എ​​ൻ​​യു മു​​ൻ വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റും സി​​പി​​ഐ​യു​ടെ യു​വനേ​​താ​​വു​​മാ​​യ ക​​ന​​യ്യ​​കു​​മാ​​ർ കോ​​ണ്‍​ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​യ എ​​എ​​ൻ​​ഐ ആ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ ഗാ​​ന്ധി​​യു​​മാ​​യി ക​​ന​​യ്യ​​കു​​മാ​​ർ ഉ​​ട​​ൻ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഇ​​തി​​നു​​ശേ​​ഷം ക​​ന​​യ്യ കോ​​ണ്‍​ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ഹാ​​റി​​ലെ ബേ​​ഗു​​സ​​രാ​​യി മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ച്ച ക​​ന​​യ്യ​​കു​​മാ​​ർ ബി​​ജെ​​പി​​യി​​ലെ ഗി​​രി​​രാ​​ജ് സിം​​ഗി​​നോ​​ടു വ​​ൻ മാ​​ർ​​ജി​​നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ക​​ന​​ത്ത തോ​​ൽ​​വി ക​​ന​​യ്യ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി.

ബി​ഹാ​റി​ൽ സി​പി​ഐ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന കോ​ട്ട​യാ​ണ് ബെ​ഗു​സ​രാ​യി. 2020 ഡി​​സം​​ബ​​റി​​ൽ പാ​​റ്റ്ന​​യി​​ലെ സി​​പി​​ഐ ഓ​​ഫീ​​സി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ പേ​​രി​​ൽ ക​​ന​​യ്യ​​യെ 2021 ഫെ​​ബ്രു​​വ​​രി​​യി​​ൽ സി​​പി​​ഐ നേ​​തൃ​​ത്വം ശാ​​സി​​ച്ചി​​രു​​ന്നു. ക​​ന​​യ്യ​​കു​​മാ​​ർ ജെ​​ഡി-​​യു​​വി​​ൽ ചേ​​രു​​മെ​​ന്ന് ഇ​​ട​​ക്കാ​​ല​​ത്ത് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.


ക​​ന​​യ്യ​​യെ പാ​​ർ​​ട്ടി​​യി​​ലെ​​ടു​​ക്കു​​ന്ന കാ​​ര്യം കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ന്ന് മു​​തി​​ർ​​ന്ന കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് പ​​റ​​ഞ്ഞു. ത​​ല​​യെ​​ടു​​പ്പു​​ള്ള നേ​​താ​​ക്ക​​ളു​​ടെ അ​​ഭാ​​വ​​മു​​ള്ള കോ​​ണ്‍​ഗ്ര​​സി​​ന് ക​​ന​​യ്യ എ​​ത്തു​​ന്ന​​ത് ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്യും. ആ​​ൾ​​ക്കൂ​​ട്ട​​ത്തെ പ്ര​​ത്യേ​​കി​​ച്ച്, യു​​വാ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന നേ​​താ​​വാ​​ണു ക​​ന​​യ്യ​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.