കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ ആരോഗ്യമേഖലയിൽ വികസനക്കുതിപ്പ്
കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ ആരോഗ്യമേഖലയിൽ വികസനക്കുതിപ്പ്
Wednesday, September 15, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​കദു​ര​ന്തം വി​ത​ച്ച പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും രാ​ജ്യ​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്തു​ണ്ടാ​യ​ത് അ​ന്പ​ര​പ്പി​ക്കു​ന്ന വി​ക​സ​നം. ദീ​ർ​ഘ​കാ​ലം അ​ന​ക്ക​മി​ല്ലാ​തെ കി​ട​ന്ന ആ​രോ​ഗ്യരം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന വ​ള​ർ​ച്ച​യാ​ണ് ഇ​ക്കാ​ല​ത്ത് ഉ​ണ്ടാ​യത്.

രാ​ജ്യ​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ശേ​ഷം ഇ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു മ​ട​ങ്ങ് വ​ർ​ധ​ന​യുണ്ടാ​യി. ഐ​സൊ​ലേ​ഷ​ൻ കി​ട​ക്ക​ക​ൾ 41 ഇ​ര​ട്ടി​യും ഐ​സി​യു കി​ട​ക്ക​ക​ൾ 44 ഇ​ര​ട്ടി​യും വ​ർ​ധി​ച്ചു.

രാ​ജ്യം കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ അ​മ​ർ​ന്നുതു​ട​ങ്ങു​ന്ന കാ​ല​ത്ത് ആ​കെ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 50,583 മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​യി 3,81,758 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളു​ണ്ട്. ഐ​സോ​ലേ​ഷ​ൻ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 41,000 ത്തിൽ നി​ന്നും 17,17,227 ആ​യി വ​ർ​ധി​ച്ചു.


ഐ​സി​യു കി​ട​ക്ക​ക​ൾ വെ​റും 25,000 ആ​യി​രു​ന്ന​തി​ൽ നി​ന്ന് 1,13,035 ആ​യാ​ണു വ​ർ​ധി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്രാ​രം​ഭ കാ​ല​ത്ത് കോ​വി​ഡ് ചി​കി​ത്സ​യ്ക്കു മാ​ത്ര​മാ​യി സ​ജ്ജീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം 163 ആ​യി​രു​ന്നു. 4,096 ആ​ശു​പ​ത്രി​ക​ളു​ണ്ട്.

കാ​റ്റ​ഗ​റി ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന 7,929 കോ​വി​ഡ് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളും 9,954 ഡെ​ഡി​ക്കേ​റ്റ​ഡ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളും ഇ​പ്പോ​ഴു​ണ്ട്. രാ​ജ്യ​ത്ത് 150,000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ണി​നി​ര​ന്ന​ത്. ഇ​തി​ൽ 70,24 മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രും 3,680 സ്പെ​ഷലി​സ്റ്റു​ക​ളും 35,996 സ്റ്റാ​ഫ് ന​ഴ്സു​മാ​രും 1,01,155 ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രും അ​ക്ര​ഡ​റ്റി​ഡ് ആ​ശ വ​ർ​ക്ക​ർ​മാ​രും 48,453 മ​റ്റു ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.