അതിർത്തിത്തർക്കം: മിസോറം എംപിക്കെതിരേയുള്ള കേസ് പിൻവലിക്കുമെന്ന് ആസാം മുഖ്യമന്ത്രി
അതിർത്തിത്തർക്കം: മിസോറം എംപിക്കെതിരേയുള്ള കേസ് പിൻവലിക്കുമെന്ന് ആസാം മുഖ്യമന്ത്രി
Tuesday, August 3, 2021 1:17 AM IST
ഗോ​​​ഹ​​​ട്ടി: അ​​​തി​​​ർ‌​​​ത്തി​​​ത്ത​​​ർ‌​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മി​​​സോ​​​റാ​​​മി​​​ൽ നി​​​ന്നു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം കെ. ​​​വാ​​​ൻ​​​ലാ​​​ൽ​​​വി​​​ന​​​യ്ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്ന് ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത് ബി​​​​​​​ശ്വ ശ​​​​​​​ർ​​​​​​​മ.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ആ​​​റ് പോ​​​ലീ​​​സു​​​കാ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മി​​​സോ​​​റാ​​​മി​​​ലെ ആ​​​റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ര​​​ണ്ടു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​തി​​​ർ​​​ത്തി​​​ത്ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു മി​​​സോ​​​റം മു​​​ഖ്യ​​​മ​​​ന്ത്രി സോ​​​റം​​​തം​​​ഗ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​ർ‌​​​ത്തി​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​സാ​​​മും പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്.


ക​​​ഴി​​​ഞ്ഞ 26ന് ​​​​​​​മി​​​​​​​സോ​​​​​​​റാ​​​​​​​മി​​​​​​​ന്‍റെ അ​​​​​​​തി​​​​​​​ർ​​​​​​​ത്തി പ​​​​​​​ട്ട​​​​​​​ണ​​​​​​​മാ​​​​​​​യ കോ​​​​​​​ലാ​​​​​​​സി​​​​​​​ബി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ ആ​​​​​​​സാം സ്വ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ളാ​​​​​​​യ ആ​​​​​​​റു പോ​​​​​​​ലീ​​​​​​​സു​​​​​​​കാ​​​​​​​രു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ ഏ​​​​​​​ഴു പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​സാം പോ​​​ലീ​​​സ് സം​​​ഘം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം വാ​​​ൻ​​​ലാ​​​ൽ​​​വി​​​ന​​​യ​​​യു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് നോ​​​ട്ടീ​​​സ് പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്നു. മി​​​സോ​​​റാം അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നാ​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രെ കൊ​​​ല്ലു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​ണു ലോ​​​ക്സ​​​ഭാം​​​ഗ​​​ത്തി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.