ബംഗാളില്‍ബി​ജെ​പി നേ​താ​വ് ഗം​ഗാ പ്ര​സാ​ദ് ശ​ർ​മ തൃ​ണ​മൂ​ലി​ലേ​ക്ക്
ബംഗാളില്‍ബി​ജെ​പി നേ​താ​വ് ഗം​ഗാ പ്ര​സാ​ദ് ശ​ർ​മ തൃ​ണ​മൂ​ലി​ലേ​ക്ക്
Monday, June 21, 2021 12:26 AM IST
കോ​ൽ​ക്ക​ത്ത: വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ പ്ര​മു​ഖ ബി​ജെ​പി നേ​താ​വ് ഗം​ഗാ പ്ര​സാ​ദ് ശ​ർ​മ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി അ​ലി​പു​ർ​ദാ​ർ ജി​ല്ലാ പ്ര​സി​ഡന്‍റാണ് ശ​ർ​മ. ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്ക​ൻ ബം​ഗാ​ളി​ൽ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളും വി​ജ​യി​ച്ച​ത് ബി​ജെ​പി​യാ​യി​രു​ന്നു. പ്ര​മു​ഖ നേ​താ​വ് പാ​ർ​ട്ടി വി​ടു​ന്ന​തു ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നാ​യി താ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു​വെ​ന്നു ഗം​ഗാ പ്ര​സാ​ദ് ശ​ർ​മ പ​റ​ഞ്ഞു. അ​ലി​പു​ർ​ദാ​ർ ജി​ല്ല​യി​ൽ അ​ഞ്ചു സീ​റ്റാ​ണു ബി​ജെ​പി നേ​ടി​യ​ത്. വ​ട​ക്ക​ൻ ബം​ഗാ​ളി​നെ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​ക്ക​ണ​മെ​ന്ന് സി​റ്റിം​ഗ് എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തു ബി​ജെ​പി വി​ടാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യി. നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടും-​ ഗം​ഗാ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.