സ്കൂൾ ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി
സ്കൂൾ ഭക്ഷണത്തിന്  ജിഎസ്ടി ഒഴിവാക്കി
Sunday, June 20, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം അ​ട​ക്കം സ്കൂ​ളു​ക​ളി​ലെ​യും അങ്ക​ണ​വാ​ടി​ക​ളി​ലെ​യും ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി​ക്ക് ജി​എ​സ്ടി ഒ​ഴി​വാ​ക്കി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ, കേ​ന്ദ്ര- സം​സ്ഥാ​ന ബോ​ർ​ഡു​ക​ളു​ടെ പ്ര​വേ​ശ​നപ​രീ​ക്ഷ​ക​ൾ അ​ട​ക്കം പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും ജി​എ​സ്ടി ഉ​ണ്ടാ​കി​ല്ല.


എ​ന്നാ​ൽ, ദേ​ശീ​യപാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ​ക്കു ജി​എ​സ്ടി ന​ൽ​ക​ണം.
പാ​ല​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ജി​എ​സ്ടി ഇ​ള​വു ന​ൽ​കാ​ൻ ജി​എ​സ്ടി ക​ണ്‍സി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര പ്ര​ത്യ​ക്ഷനി​കു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.