ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്ക്
Thursday, April 22, 2021 12:55 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്കു പിന്നാലെയാണിത്. ഏപ്രിൽ 24 മുതൽ 30 വരെയാണ് വിലക്ക്.
കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിലാണ് ഏപ്രിൽ 30 വരെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ബ്രിട്ടൻ തീരുമാനിച്ചത്.