കുടിയേറ്റ തൊഴിലാളികൾ വീണ്ടും തെരുവിലെന്ന് രാഹുൽ ഗാന്ധി
കുടിയേറ്റ തൊഴിലാളികൾ വീണ്ടും തെരുവിലെന്ന് രാഹുൽ ഗാന്ധി
Wednesday, April 21, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും തെ​രു​വി​ലാ​ണെ​ന്നും അ​വ​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു സം​സ്ഥാ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന​തി​നി​ടെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്യു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് ഈ ​ആ​വ​ശ്യമു​ന്ന​യി​ച്ച​ത്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ രാഹുൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന​ത്തി​നു പൊ​തു​ജ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ഏ​തു പൊ​തു​ജ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും മ​റ്റൊ​രു ട്വീ​റ്റി​ൽ രാ​ഹു​ൽ ചോ​ദി​ക്കു​ന്നു.


അ​തേ​സ​മ​യം, ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​പ്പ​ലാ​യ​നം ആ​രം​ഭി​ച്ചു. ഒ​രാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ആ​രും ന​ഗ​രം വി​ട്ടു​പോ​ക​രു​തെ​ന്നും ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.