പോളിംഗ് ഒരു ദിവസം മതി: മമത
Tuesday, April 20, 2021 12:02 AM IST
കോവിഡിന്റെ സാഹചര്യത്തിൽ ബംഗാളിലെ ഇനിയുള്ള മൂന്നു ഘട്ടമായുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഒരു ദിവസം പറ്റില്ലെങ്കിൽ രണ്ടു ദിവസമായെങ്കിലും പോളിംഗ് ചുരുക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് മമത പറഞ്ഞു. ബിജെപി പറയുന്നതു കേട്ടു മാത്രം തീരുമാനമെടുക്കരുതെന്ന് ഇലക്ഷൻ കമ്മീഷന് അവർ മുന്നറിയിപ്പു നൽകി.