ഇന്ധന വില വർധനയിൽ പ്രതിഷേധം; പാർലമെന്‍റ് സ്തംഭിച്ചു
ഇന്ധന വില വർധനയിൽ പ്രതിഷേധം; പാർലമെന്‍റ് സ്തംഭിച്ചു
Tuesday, March 9, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ബ​ഹ​ള​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​ച്ചു. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ക്ക​ത്തി​ൽ ഇ​ന്ധ​ന വി​ല​യെ ചൂ​ണ്ടി പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി ഇ​രു സ​ഭ​ക​ളും ഇ​ന്ന​ലെ പി​രി​ഞ്ഞു.

രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ പ്ര​തി​പ​ക്ഷം വി​ഷ​യം ഉ​ന്ന​യി​ച്ചു. ഇ​ന്ധ​ന വി​ല വ​ർ​ധ​ന കാ​ര​ണം ക​ർ​ഷ​ക​ർ ഉ​ൾ​പ്പെടെ സാ​ധാ​ര​ണ ജ​നം ന​ട്ടംതി​രി​യു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും വി​ല കു​ത്ത​നെ കൂ​ടി. 2014 മു​ത​ൽ സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി​യാ​യി പി​രി​ച്ച​ത് 21 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. അ​ക്കാ​ര്യം കൊ​ണ്ടു മാ​ത്രം രാ​ജ്യം ഇ​ത്ര​മേ​ൽ ബു​ദ്ധി​മു​ട്ടു​ക​യും ഇ​ന്ധ​ന വി​ല നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കു​തി​ച്ചു ക​യ​റു​ക​യു​മാ​ണെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. എ​ക്സൈ​സ് നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത തു​ക എ​വി​ടെ, എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​ച്ച് ഇ​ന്ധ​ന വി​ല വ​ർ​ധ​ന ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഖാ​ർ​ഗെ ഉ​ൾ​പ്പെടെ​യു​ള്ള നേ​താ​ക്ക​ൾ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ധ്യ​ക്ഷ​ൻ അ​നു​മ​തി നി​ര​സി​ച്ചു. പി​ന്നീ​ട് പ​ല​ത​വ​ണ ബ​ഹ​ള​ത്തി​ൽ മു​ങ്ങി സ​ഭ​പി​രി​ഞ്ഞ​പ്പോ​ഴും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ഒ​ടു​വി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ഴും ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭ ഇ​ന്ന​ല​ത്തേ​ക്കു പി​രി​ഞ്ഞു.

ഇ​ന്ധ​ന വി​ല​യെ​ച്ചൊ​ല്ലി പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ലും ബ​ഹ​ള​മു​യ​ർ​ത്തി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭാ ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും ത​ന്നെ ക​ട​ക്കാ​തെ ഇ​ന്ന​ല​ത്തേ​ക്കു പി​രി​ഞ്ഞു. വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെടെ പ്ര​തി​പ​ക്ഷ എം​പി മാ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.