സീറ്റ് കിട്ടിയില്ല; മമതയുടെ വിശ്വസ്ത ബിജെപിയിലേക്ക്
Sunday, March 7, 2021 12:13 AM IST
കോൽക്കത്ത: നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ ബിജെപിയിൽ ചേരുമെന്നു പ്രഖ്യാപിച്ച് തൃണമൂൽ എംഎൽഎ സോണാലി ഗുഹ. മമതയുടെ വിശ്വസ്തയും സത്ഗചിയയിൽനിന്ന് നാലു തവണ നിയമസഭാംഗവുമായ സോണാലി കഴിഞ്ഞദിവസം ബിജെപി ഉപാധ്യക്ഷൻ മുകുൾ റോയിയുമായി ചർച്ച നടത്തിയിരുന്നു. നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറായ സോണാലി മമതയുടെ ഭൂരിപക്ഷം തെരഞ്ഞെടുപ്പു റാലികളിലെയും സജീവസാന്നിധ്യമായിരുന്നു.