ആസാമിൽ കോൺഗ്രസ്- ഇടതു സഖ്യം
Wednesday, January 20, 2021 12:53 AM IST
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും സഖ്യത്തിൽ മത്സരിക്കും. മുസ്ലിം വിഭാഗത്തിൽ സ്വാധീനമുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്), സിപിഎം, സിപിഐ, സിപിഐ(എംഎൽ), അഞ്ചാലിക് ഗണ മോർച്ച എന്നീ പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമെന്ന് ആസാം പിസിസി അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞു.
എല്ലാ ബിജെപിവിരുദ്ധ പാർട്ടികൾക്കുമായി തങ്ങളുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് രാജ്യസഭാംഗമായ ബോറ കൂട്ടിച്ചേർത്തു. 126 അംഗ ആസാം നിയമസഭയിലേക്ക് ഏപ്രിലിലാണു തെരഞ്ഞെടുപ്പ് നടക്കുക.