ട്രാക്ടർ റാലി ഡൽഹി അതിർത്തികളിൽ
ട്രാക്ടർ റാലി ഡൽഹി അതിർത്തികളിൽ
Friday, January 15, 2021 12:47 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ട്രാ​ക്ട​ർ റാ​ലി ഉ​ൾ​പ്പെടെ ക​ർ​ഷ​ക സ​മ​രം പൂ​ർ​ണ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്നു ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കെഴു​തി​യ തു​റ​ന്ന ക​ത്തി​ലാ​ണ് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ബ​ൽ​ബീ​ർ സിം​ഗ് രാ​ജേ​വാ​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ർ​ഷ​ക​ർ രാ​ജ്പ​ഥി​ലും ചെ​ങ്കോ​ട്ട​യി​ലേ​ക്കും ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്ന് ചി​ല അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ലാ​ണ് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ക​യെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക സ​മ​ര​ത്തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ൽ അ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ വ​ക്താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞു.

മു​ൻ​പു നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ട്രാ​ക്ട​ർ റാ​ലി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ക്കും. അ​ത് ഹ​രി​യാ​ന- ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തീ​രു​മാ​നി​ച്ച സ്ഥ​ല​ത്താ​യി​രി​ക്കം. റാ​ലി സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യ ക​ത്തി​ലാ​ണ് സം​ഘ​ട​ന ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.


വി​ഘ​ട​നവാ​ദ​വു​മാ​യി എ​ത്തി സ​മ​രം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​ടു​ങ്ങാതിരി​ക്കാ​ൻ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബ​ൽ​ബി​ർ സിം​ഗ് രാ​ജേ​വ​ൽ അ​ഭ്യ​ർ​ഥി​ച്ചു.
ട്രാ​ക്ട​ർ റാ​ലി​ക്കു മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ ക​ർ​ഷ​ക​രും ഹ​രി​യാ​ന- ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അഭ്യർഥിച്ചു.

റാ​ലി ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി പോ​ലീ​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി പ​രി​ഗ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.