ബല്യയിലെ മരണം: എംഎൽഎയോട് ഇടപെടരുതെന്ന് ബിജെപി നേതൃത്വം
Tuesday, October 20, 2020 1:15 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബല്യയിൽ പൊതുസ്ഥലത്ത് ഒരാളെ വെടിവച്ചു കൊന്ന കേസിൽ അനുയായിക്കുവേണ്ടി ഇടപെടലുകൾ നടത്തരുതെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സുരേന്ദ്രസിംഗ് എംഎൽഎയ്ക്കാണ് ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ താക്കീത് നൽകിയത്.
ഒരു പഞ്ചായത്ത് യോഗത്തിനിടെയാണ് സുരേന്ദ്രസിംഗിന്റെ അനുചരനായ ധിരേന്ദ്രസിംഗ് ഒരാളെ വെടിവച്ചു കൊന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ധിരേന്ദ്ര സിംഗ് ആത്മരക്ഷാർഥം വെടിവയ്ക്കുകയായിരുന്നു എന്നു പറഞ്ഞ് സുരേന്ദ്ര സിംഗ് രംഗത്തെത്തുകയായിരുന്നു. സുരേന്ദ്ര സിംഗിന് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നും നഡ്ഡ നിർദേശിച്ചു.