പൗരത്വ നിയമം: മൂന്നുമാസംകൂടി വേണമെന്ന് ആഭ്യന്തരമന്ത്രാലയം
Monday, August 3, 2020 12:17 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മൂന്നുമാസം കൂടി വേണമെന്ന് ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുന്പാകെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ഇതര വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുകയെന്നതാണു സിഎഎയിലൂടെ ലക്ഷ്യമിട്ടിരുന്നത്. എട്ടുമാസം മുന്പ് ഇതിനായി നിയമഭേദഗതി നടപ്പാക്കിയതോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.