രാജ്യത്ത് ഒരു മരണംകൂടി
രാജ്യത്ത് ഒരു മരണംകൂടി
Tuesday, March 24, 2020 11:43 PM IST
ന്യൂ​​ഡ​​ൽ​​ഹി: മും​​ബൈ​​യി​​ൽ അറുപത്തഞ്ചുകാ​​ര​​ൻ മ​​രി​​ച്ച​​തോ​​ടെ രാ​​ജ്യ​​ത്ത് കോ​​വി​​ഡ്-19 ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം പ​​ത്ത് ആ​​യി.

പ​​ശ്ചി​​മബം​​ഗാ​​ൾ സ​​ർ​​ക്കാ​​ർ പൂ​​ർ​​ണ ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചു. മ​​ണി​​പ്പൂ​​രി​​ലും സി​​ക്കി​​മി​​ലും സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ക​​ർ​​ഫ്യു പ്ര​​ഖ്യാ​​പി​​ച്ചു. നി​​ല​​വി​​ലു​​ള്ള ആ​​ശു​​പ​​ത്രി, ലാ​​ബ് സൗ​​ക​​ര്യ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​നും കേ​​ന്ദ്രം സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി.

രാ​​ജ്യ​​ത്തെ പ​​ത്ര​​ങ്ങ​​ളു​​ടെ മേ​​ധാ​​വി​​ക​​ളു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വീ​​ഡി​​യോ കോ​​ണ്‍ഫ​​റ​​ൻ​​സിം​​ഗി​​ലൂ​​ടെ ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി. പ​​ത്ര​​ങ്ങ​​ൾ സ​​ർ​​ക്കാ​​രി​​നും ജ​​ന​​ങ്ങ​​ൾ​​ക്കു​​മി​​ട​​യി​​ലു​​ള്ള ക​​ണ്ണി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്ന് മോ​​ദി ആ​​ഹ്വാ​​നം ചെ​​യ്തു.


മും​​ബൈ​​യി​​ൽ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച 12 പേ​​ർ​​ക്ക് ഭേ​​ദ​​പ്പെ​​ട്ട​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
രാ​​ജ്യ​​ത്ത് കോ​​വി​​ഡ് ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 492 ആ​​യി ഉ​​യ​​ർ​​ന്നു. ഇ​​വ​​രി​​ൽ 41 വി​​ദേ​​ശി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. വൈ​​റ​​സ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 600 ജി​​ല്ല​​ക​​ളി​​ൽ പൂ​​ർ​​ണ​​മാ​​യും ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.