ഹരിയാനയിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
Sunday, January 26, 2020 1:41 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ പാനിപട്ടിൽ ട്യൂഷൻ സെന്ററിലേക്കു പോകുകയായിരുന്ന ദളിത് പെൺകുട്ടിയെ രണ്ടുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ തടഞ്ഞുനിർത്തി ബലമായി പിടിച്ചുകയറ്റി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചു മയക്കുമരുന്നു നല്കി മാനഭംഗപ്പെടുത്തിയെന്നാണു പോലീസ് റിപ്പോർട്ട്. ഒളിവിൽപോയ പ്രതികൾക്കെതിരേ പോക്സോ, എസ്സി/എസ്ടി നിയമപ്രകാരം കേസെടുത്തു.