നിയമ ഭേദഗതി പൗരത്വം നൽകാൻ മാത്രമുള്ളത്: നിർമല സീതാരാമൻ
Monday, January 20, 2020 12:43 AM IST
ചെന്നൈ: പൗരത്വ നിയമ ഭേദഗതി പൗരത്വം അനുവദിക്കാനുള്ളതാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ആരുടെയും പൗരത്വം ഇതുവഴി ഇല്ലാതാകില്ല. നിയമ ഭേദഗതിയിലൂടെ പൗരത്വം ഇല്ലാതാകുമെന്ന ആശങ്കയുള്ളവരുമായി ചർച്ചയ്ക്കു തയാറാണ്. രാജ്യത്തെ ഒരു മുസ്ലിമിനും നിയമം മൂലം പ്രശ്നമുണ്ടാകില്ലെന്നും ചെന്നൈയിൽ മന്ത്രി വിശദീകരിച്ചു.
നിയമം നടപ്പാക്കില്ലെന്ന ചില സംസ്ഥാനങ്ങളുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ മന്ത്രി പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. നിയമഭേദഗതിക്കെതിരേ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന പ്രമേയം രാഷ്ട്രീയ പ്രഖ്യാപനമായേ കാണാനാവൂ: അവർ പറഞ്ഞു.