മാപ്പ് പറയില്ലെന്നു രാഹുൽ ഗാന്ധി
മാപ്പ് പറയില്ലെന്നു രാഹുൽ ഗാന്ധി
Saturday, December 14, 2019 1:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ "റേ​പ് ഇ​ൻ ഇ​ന്ത്യ’ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​ട​ക്കി ശീ​ത​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന​ലെ പി​രി​ഞ്ഞു. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക്കി​ടെ രാ​ഹു​ൽ ന​ട​ത്തി​യ "റേ​പ് ഇ​ൻ ഇ​ന്ത്യ' പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​വ​ശ്യം.

ഇ​തി​നാ​യി ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ബി​ജെ​പി പ്ര​തി​ഷേ​ധമു​യ​ർ​ത്തി. ലോ​ക്സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച കേ​ന്ദ്രമ​ന്ത്രി സ്മൃ​തി ഇ​റാ​നി, രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി പി​ന്നീ​ട് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ, മാ​പ്പി​നു പ​ക​രം മോ​ദി​യു​ടെ റേ​പ് കാപ്പി​റ്റ​ൽ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ല​മെ​ന്‍റി​ൽ ബി​ജെ​പി​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ രാ​ഹു​ൽ ഒ​രു​ങ്ങി​യെ​ങ്കി​ലും സ്പീ​ക്ക​ർ അ​വ​സ​രം ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് സ​ഭ​യ്ക്കു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ താ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​പ്പു പ​റ​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. സ​ഭ പി​രി​ഞ്ഞ​ശേ​ഷം സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി ത​നി​ക്ക് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തി​രു​ന്ന​തി​ൽ ക്ഷോ​ഭി​ക്കു​ക​യും ചെ​യ്തു. സ്പീ​ക്ക​ർ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യാ​ൽ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ എ​ന്ന​തി​നേ​ക്കാ​ൾ ഒ​രു ബി​ജെ​പി​ക്കാ​ര​ൻ മാ​ത്ര​മാ​യേ കാ​ണാ​ൻ ക​ഴി​യൂ എ​ന്നും രാ​ഹു​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ മു​ഖ​ത്തു നോ​ക്കി പ​റ​ഞ്ഞു.


ഒ​രു കാ​ര​ണ​വ​ശാ​ലും മാ​പ്പു പ​റ​യി​ല്ല. താ​ൻ എ​ന്താ​ണു പ​റ​ഞ്ഞ​തെ​ന്നു പ​രി​ശോ​ധി​ച്ചു നോ​ക്കൂ. പ്ര​ധാ​ന​മ​ന്ത്രി എ​പ്പോ​ഴും മേ​ക്ക് ഇ​ൻ ഇ​ന്ത്യ എ​ന്നു വാ​ചാ​ല​നാ​കു​ന്നു. എ​ന്നാ​ൽ, പ​ത്ര​ങ്ങ​ൾ തു​റ​ന്നാ​ൽ അ​തേ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ള​ല്ല കാ​ണു​ന്ന​ത്. മ​റി​ച്ച് നി​ര​വ​ധി മാ​ന​ഭം​ഗ വാ​ർ​ത്ത​ക​ളാ​ണു കാ​ണു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വ​ട​ക്കുകി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽനി​ന്നു ശ്ര​ദ്ധ തി​രി​ച്ചുവി​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ന​രേ​ന്ദ്ര മോ​ദി ഡ​ൽ​ഹി​യെ "റേ​പ് കാപ്പി​റ്റ​ൽ (മാ​ന​ഭം​ഗ​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം) എ​ന്നു വി​ളി​ക്കു​ന്ന വീ​ഡി​യോ ക്ലി​പ്പ് ത​ന്‍റെ ഫോ​ണി​ലു​ണ്ടെ​ന്നും എ​ല്ലാ​വ​ർ​ക്കും കാ​ണാ​ൻ വേ​ണ്ടി അ​തു ട്വീ​റ്റ് ചെ​യ്യാ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.