വാളയാർ കേസ് സിബിഐക്ക് വിടണമെന്നു കേരള എംപിമാർ
വാളയാർ കേസ് സിബിഐക്ക് വിടണമെന്നു കേരള എംപിമാർ
Wednesday, November 20, 2019 12:43 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​ർ പീ​ഡ​ന ക്കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എം​പി​മാ​ർ. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യാ​ണ് ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

കേ​വ​ലം ഒ​ൻ​പ​തും പ​തി​മൂ​ന്നും വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലു​ട​നീ​ളം പോ​ലീ​സും സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ട​ത്തി​യ​ത് ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്കാ​നുള്ള നീക്കം മൂലം ശ​ക്ത​മാ​യ പ്രോ​സി​ക്യൂ​ഷ​ൻ ഇ​ട​പെ​ട​ൽ പോ​ലും ല​ഭി​ക്കാ​തെ പോ​യി.

കേ​ര​ള​ത്തി​ൽ കോ​ണ്‍ഗ്ര​സ്, ദ​ളി​ത് കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ്, കെ​എ​സ്‌​യു എ​ന്നി​വ​രും ദ​ളി​ത് സം​ഘ​ട​ന​ക​ളും ന​ട​ത്തി​വ​രു​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത്ര ഭീ​ക​ര​മാ​യ ദു​ര​ന്തം അ​നു​ഭ​വി​ച്ച പെ​ണ്‍കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ അ​വ​രു​ടെ ത​ക​ർ​ന്ന വീ​ട് പു​ന​ർനി​ർ​മി​ച്ച് ന​ൽ​കാ​നോ​പോ​ലും ത​യാ​റാ​കാ​ത്ത കേ​ര​ള സ​ർ​ക്കാ​ർ ഇ​ര​ക​ളെ അ​വ​ഗ​ണി​ച്ചും പ്ര​തി​ക​ളെ പ​രി​പോ​ഷി​പ്പി​ച്ചും ഇ​ര​ട്ടനാ​ട​കം ന​ട​ത്തു​ക​യാ​ണ്.


കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ജ്ഞ​യു​ടെ​യും വെ​റു​പ്പി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​ണ് വാ​ള​യാ​ർ സം​ഭ​വ​ത്തി​ലെ അ​ട്ടി​മ​റി ശ്ര​മം. ഈ ​വി​ഷ​യം കേ​ന്ദ്ര പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നും, ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.