സോണിയാ ഗാന്ധിയുമായി കെ.വി. തോമസ് ചർച്ച നടത്തി
സോണിയാ ഗാന്ധിയുമായി കെ.വി. തോമസ് ചർച്ച നടത്തി
Tuesday, September 24, 2019 12:55 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ പ്ര​ഫ. കെ.​വി. തോ​മ​സ് ഇ​ന്ന​ലെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ച​യി​ൽ തി​ക​ഞ്ഞ സം​തൃ​പ്ത​നാ​ണെ​ന്ന് തോ​മ​സ് പി​ന്നീ​ട് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ണ്‍വീ​ന​ർ, എ​ഐ​സി​സി ഭാ​ര​വാ​ഹി അ​ല്ലെ​ങ്കി​ൽ എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു പ​ദ​വി തോ​മി​സ​നു ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു​ള്ള​തെ​ന്നാ​ണു സൂ​ച​ന.​സോ​ണി​യാ ഗാ​ന്ധി പ​റ​യു​ന്ന ഏ​തു കാ​ര്യ​വും അ​പ്പാ​ടെ അ​നു​സ​രി​ച്ച് ഏ​ൽ​പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ആ​ത്മാ​ർ​ഥ​മാ​യി നി​റ​വേ​റ്റു​മെ​ന്നും തോ​മ​സും ഉ​റ​പ്പു ന​ൽ​കി. സോ​ണി​യ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​മാ​യും തോ​മ​സ് ച​ർ​ച്ച ന​ട​ത്തി.


ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലു​ണ്ടാ​യി​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ചാ​കും തീ​രു​മാ​നം. ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്സ​ഭാ സീ​റ്റു നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യ​താ​യി അ​റി​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.