ചന്ദ്രയാൻ 2: പിഴവുകൾ പരിഹരിക്കാൻ ഇന്ത്യക്കു കഴിയുമെന്നു വിദേശ ശാസ്ത്രജ്ഞർ
ചന്ദ്രയാൻ 2: പിഴവുകൾ പരിഹരിക്കാൻ ഇന്ത്യക്കു കഴിയുമെന്നു വിദേശ ശാസ്ത്രജ്ഞർ
Saturday, September 14, 2019 12:11 AM IST
ബം​​​ഗ​​​ളു​​​രു: ച​​​ന്ദ്ര​​​നി​​​ൽ സോ​​​ഫ്റ്റ് ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ദി​​​ശ​​​തെ​​​റ്റി ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ക്രാ​​​ഷ് ലാ​​​ൻ​​​ഡ് ചെ​​​യ്ത വി​​​ക്രം ലാ​​​ൻ​​​ഡ​​​റു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ക്ക് സാ​​​ധി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​ർ.

പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​സ്രോ​​​യ്ക്ക് സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ത​​​നി​​​ക്ക് വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യി​​​പ്പോ​​​ഴു​​​മു​​​ണ്ടെ​​​ന്നും നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ സെ​​​ർ​​​ജി ഹ​​​രോ​​​ച്ചെ പ​​​റ​​​ഞ്ഞു. ര​​​ണ്ടാം ദൗ​​​ത്യ​​​ത്തി​​​ൽ ത​​​ന്നെ ച​​​ന്ദ്ര​​​നി​​​ൽ സോ​​​ഫ്റ്റ് ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്താ​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ശ്ര​​​മം പ്ര​​​ത്യേ​​​കം പ​​​രി​​​ഗ​​​ണ അ​​​ർ​​​ഹി​​​ക്കു​​​ന്നു. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ മി​​​ക​​​വാ​​​ണ് ഇ​​​സ്രോ കാ​​​ണി​​​ച്ച​​​ത്. തീ​​​ർ​​​ച്ച​​​യാ​​​യും നേ​​​രി​​​യ പി​​​ഴ​​​വി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​രു​​​ടെ ദൗ​​​ത്യം ഒ​​​രി​​​ക്ക​​​ലും പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു ന​​​മു​​​ക്ക് പ​​​റ​​​യാ​​​നാ​​​വി​​​ല്ല. വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​ന​​​മാ​​​ണ് ഇ​​​സ്രോ​​​യു​​​ടെ ചാ​​​ന്ദ്ര​​​ദൗ​​​ത്യം ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്-​​അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നാ​​​സ​​​യു​​​ടെ ശാ​​​സ്ത്ര​​​ജ്ഞ​​​രും ഇ​​​സ്രോ​​​യ്ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ലാൻഡറുമായുള്ള സന്പർക്കത്തിനായി നാ സയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപി എൽ) റേഡിയോ സിഗ്നലുകൾ അയ ച്ചുകൊണ്ടിരിക്കുകയാണെന്നു നാസ‍യുടെ വക്താവ് അറിയിച്ചു. 12 കിലോവാട്സ് ആവൃത്തി വരുന്ന റേഡിയോ സിഗ്നലുകളാണ് നാസ ലാൻഡ റിലേക്ക് അയയ്ക്കുന്നത്.


എ​​​ന്നാ​​​ൽ, വി​​​ക്രം ലാ​​​ൻ​​​ഡ​​​റു​​​മാ​​​യു​​​ള്ള ബ​​​ന്ധം പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ഇ​​​സ്രോ​​​യു​​​ടെ ശ്ര​​​മം വി​​​ജ​​​യി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങു​​​ന്നു. 14 ദി​​​വ​​​സ​​​മാ​​​ണ് വി​​​ക്രം ലാ​​​ൻ​​​ഡ​​​റി​​​ന്് ആ​​​യു​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ന്ന് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ട്ടി​​​ട്ടും ബ​​​ന്ധം പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ഇ​​​സ്രോ​​​യു​​​ടെ ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല.

ഏ​​​ഴാം തീ​​​യ​​​തി സോ​​​ഫ്റ്റ് ലാ​​​ൻ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ‌ നി​​​ന്നു 2.1 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ​​വ​​​ച്ചാ​​​ണ് വി​​​ക്രം ലാ​​​ൻ​​​ഡ​​​ർ ദി​​​ശ​​​തെ​​​റ്റി ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.