പാക് അധിനിവേശ കാഷ്മീരിനായി പ്രത്യേക തന്ത്രം: മന്ത്രി വി.കെ. സിംഗ്
പാക് അധിനിവേശ കാഷ്മീരിനായി പ്രത്യേക തന്ത്രം: മന്ത്രി വി.കെ. സിംഗ്
Friday, September 13, 2019 1:26 AM IST
ഗ്വാ​​ളി​​യ​​ർ: പാ​​ക് അ​​ധിനിവേശ കാ​​ഷ്മീ​​രി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു പ്ര​​ത്യേ​​ക ത​​ന്ത്ര​​മു​​ണ്ടെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി വി.​​കെ. സിം​​ഗ്. അ​​തേ​​സ​​മ​​യം, ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ പൊ​​തു​​ജ​​ന​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്താ​​നാ​​വി​​ല്ലെ​​ന്നു മ​​ന്ത്രി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

പാ​​ക് അ​​ധിനിവേശ കാ​​ഷ്മീ​​രി​​നാ​​യി സൈ​​ന്യം എ​​ന്തി​​നും ത​​യാ​​റാ​​ണെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​ത് സ​​ർ​​ക്കാ​​രാ​​ണെ​​ന്നും ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്ത് പറഞ്ഞിരുന്നു. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തോ​​ടെ ഇ​​നി പാ​​ക് അ​​ധിനിവേശ കാ​​ഷ്മീ​​രി​​നെ തി​​രി​​ച്ചു​​പി​​ടി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​മാ​​ക്കു​​ക​​യാ​​ണു മോ​​ദി സ​​ർ​​ക്കാ​​ര​​ിന്‍റെ അ​​ടു​​ത്ത അ​​ജ​​ൻ​​ഡ​​യെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി ജി​​തേ​​ന്ദ്ര സിം​​ഗ് പ​​റ​​ഞ്ഞ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്തി​​ന്‍റെ പ്ര​​സ്താ​​വ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.