അധ്യാപകരെത്തിയെങ്കിലും വിദ്യാർഥികളില്ല: കാഷ്മീരിൽ പഠനം മുടങ്ങുന്നു
Tuesday, August 20, 2019 12:38 AM IST
ശ്രീ​​​ന​​​ഗ​​​ർ:​​​അ​​​ധ്യാ​​​പ​​​ക​​​രെ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​തീ​​​വ ​​​സു​​​ര​​​ക്ഷാ ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​പൂ​​​ണ്ട് ര​​​ക്ഷി​​​താ​​​ക്ക​​​ൾ കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ല​​​യയ്​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കാ​​​ഷ്മീ​​​രി​​​ലെ സ്കൂ​​​ളു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​റു​​​മാ​​​റാ​​​കു​​​ന്നു.

കാ​​​ഷ്മീ​​​രി​​​നു പ്ര​​​ത്യേ​​​ക പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന 370 ാം വ​​​കു​​​പ്പ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സു​​​ര​​​ക്ഷാ​​​ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ട​​​ത്. താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ​​​ന്പാ​​​ടും സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​തോ​​​ടൊ​​​പ്പം ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം പ​​​ല​​​യി​​​ട​​​ത്തും അ​​​ര​​​ങ്ങേ​​​റു​​​ന്നു​​​മു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​യ​​​യ്ക്കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​ണ്. ബി​​​മി​​​ന​​​യി​​​ലെ പോ​​​ലീ​​​സ് പ​​​ബ്ലി​​​ക്‌​​​ സ്കൂ​​​ളുകളിലും ഏ​​​താ​​​നും കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മാ​​​ത്ര​​​മേ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തി​​​യു​​​ള്ളൂ. ശ്രീ​​​ന​​​ഗ​​​റി​​​ലെ 190 പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളും തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നുവെങ്കിലും തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​തി​​​ന​​​ഞ്ചാം ​​​ദി​​​വ​​​സ​​​വും അ​​​ധ്യ​​​യ​​​നം മു​​​ട​​​ങ്ങി. അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ഫ​​​റൂ​​​ഖ് അ​​​ഹ​​​മ്മ​​​ദ് ദ​​​ർ പ​​​റ​​​ഞ്ഞു.


അ​​​ഞ്ച് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ബാ​​​രാ​​​മു​​​ള്ള ജി​​​ല്ലാ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​വ​​​ശേ​​​ഷി​​​ച്ച​​​യി​​​ട​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ൾ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ തു​​​ട​​​ർ​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ മി​​​ക്ക​​​യി​​​ട​​​ത്തും സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​സ്ഥ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.