ജനാധിപത്യത്തിൽ പ്രതിപക്ഷം അനിവാര്യം: പ്രധാനമന്ത്രി
ജനാധിപത്യത്തിൽ പ്രതിപക്ഷം അനിവാര്യം: പ്രധാനമന്ത്രി
Tuesday, June 18, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: സ​ജീ​വ​മാ​യ പ്ര​തി​പ​ക്ഷം ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ർ​ല​മെ​ന്‍റി​ലെ അം​ഗ​ബ​ല​ത്തെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. സ​ഭാ ന​ട​പ​ടി​ക​ളി​ൽ അ​വ​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യാ​ണു വേ​ണ്ട​തെ​ന്നും ലോ​ക്സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച മോ​ദി പ​റ​ഞ്ഞു.

അം​ഗ​സം​ഖ്യ എ​ത്ര​യു​ണ്ട് എ​ന്ന​തി​നെപ്പ​റ്റി പ്ര​തി​പ​ക്ഷം ആ​ശ​ങ്കാ​കു​ല​രാ​കേ​ണ്ട​തി​ല്ല. പ​ക്ഷം, പ്ര​തി​പ​ക്ഷം എ​ന്ന നി​ല​യി​ല​ല്ല പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യ​ങ്ങ​ളെ സ​മീ​പി​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ശാ​ല താ​ത്പ​ര്യ​മാ​ക​ണം അ​വി​ടെ പ്ര​തി​ഫ​ലി​ക്കേ​ണ്ട​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


പു​തി​യ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ ആ​ദ്യസ​മ്മേ​ള​ന​ത്തി​നൊ​പ്പം തു​ട​ങ്ങു​ക​യാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ഇ​ത്ര​യ​ധി​കം വ​നി​ത​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അം​ഗ​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ദ​ശ​ക​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് ഒ​രു സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തെ സേ​വി​ക്കാ​നു​ള്ള അ​വ​സ​രം ജ​ന​ങ്ങ​ൾ ഒ​രു​വ​ട്ടം കൂ​ടി ന​ൽ​കി. ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​പ​ര​മാ​യി വ​രു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്ക​ണമെ​ന്നും മോ​ദി എ​ല്ലാ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.