മസ്തിഷ്കജ്വരം: മുസാഫർപുരിൽ മരണം നൂറു കടന്നു
മസ്തിഷ്കജ്വരം: മുസാഫർപുരിൽ മരണം നൂറു കടന്നു
Tuesday, June 18, 2019 12:49 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ മു​​സാ​​ഫ​​ർ​​പു​​രി​​ൽ ജൂ​​ണി​​ൽ മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ച് മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 103 ആ​​യി. ഇ​​ന്ന​​ലെ ആ​​റു കു​​ട്ടി​​ക​​ളാ​​ണു മ​​രി​​ച്ച​​ത്. ശ്രീ​​കൃ​​ഷ്ണ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ 85 കു​​ട്ടി​​ക​​ളും കേ​​ജ​​രി​​വാ​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ 18 കു​​ട്ടി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്.


മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ചു മ​​രി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ ബി​​ഹാ​​ർ സ​​ർ​​ക്കാ​​രി​​നും കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​നും നോ​​ട്ടീ​​സ് അ​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.