പ്രത്യേക പദവി: ജെഡി-യു, വൈഎസ്ആർസി കക്ഷികളെ ഒപ്പംകൂട്ടാൻ ബിജെഡി നീക്കമാരംഭിച്ചു
Saturday, June 15, 2019 12:53 AM IST
ഭു​​വ​​നേ​​ശ്വ​​ർ: പ്ര​​ത്യേ​​ക പ​​ദ​​വി എ​​ന്ന ആ​​വ​​ശ്യ​​ത്തി​​ൽ ജെ​​ഡി-​​യു, വൈ​​എ​​സ്ആ​​ർ​​സി ക​​ക്ഷി​​ക​​ളെ ഒ​​പ്പം​​കൂ​​ട്ടാ​​ൻ ഒ​​ഡീ​​ഷ​​യി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​ഡി നീ​​ക്ക​​മാ​​രം​​ഭി​​ച്ചു. പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഒ​​രു​​മി​​ച്ച് നി​​ന്ന് ഇ​​ക്കാ​​ര്യ​​മു​​ന്ന​​യി​​ക്കാ​​നാ​​ണു ബി​​ജെ​​ഡി​​യു​​ടെ നീ​​ക്കം. ആ​​ന്ധ്ര മു​​ഖ്യ​​മ​​ന്ത്രി ജ​​ഗ​​ൻ മോ​​ഹ​​ൻ റെ​​ഡ്ഡി, ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക്, ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​ത്തി​​നു പ്ര​​ത്യേ​​ക പ​​ദ​​വി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വ​​രി​​ക​​യാ​​ണ്.


ലോ​​ക്സ​​ഭ​​യി​​ൽ ബി​​ജെ​​ഡി(12), ജെ​​ഡി-​​യു(16), വൈ​​എ​​സ്ആ​​ർ​​സി ക​​ക്ഷി​​ക​​ൾ​​ക്ക് 50 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ജെ​​ഡി-​​യു എ​​ൻ​​ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​ണ്. ബി​​ജെ​​ഡി, വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് ക​​ക്ഷി​​ക​​ൾ ഒ​​രു മു​​ന്ന​​ണി​​യു​​ടെ​​യും ഭാ​​ഗ​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.