പ്രജ്ഞ സിംഗിനെതിരേ കൈലാഷ് സത്യാർഥി
പ്രജ്ഞ സിംഗിനെതിരേ  കൈലാഷ് സത്യാർഥി
Sunday, May 19, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി​യെ വ​ധി​ച്ച ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞ സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി നൊ​ബേ​ൽ ജേ​താ​വും ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ കൈ​ലാ​ഷ് സ​ത്യാ​ർ​ഥി. പ്ര​ജ്ഞ​യെ​പ്പോ​ലു​ള്ള​വ​ർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് കൊ​ല്ലു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഗോ​ഡ്സെ ഗാ​ന്ധി​ജി​യു​ടെ ശ​രീ​ര​ത്തെ വ​ധി​ച്ചു. എ​ന്നാ​ൽ, പ്ര​ജ്ഞ​യെ​പ്പോ​ലു​ള്ള​വ​ർ ഗാ​ന്ധി​യു​ടെ ആ​ത്മാ​വി​നെയും ഒ​പ്പം അ​ഹിം​സ​യെ​യും സ​മാ​ധാ​ന​ത്തേ​യും സ​ഹി​ഷ്ണു​ത​യേ​യും വ​ധി​ക്കു​ന്നു. ചെ​റി​യ ഗു​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള ഈ ​താ​ത്പ​ര്യ​ങ്ങ​ളെ ബി​ജെ​പി നേ​തൃ​ത്വം ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കി രാ​ജധ​ർ​മം പാ​ലി​ക്ക​ണ​മെ​ന്നും സ​ത്യാ​ർ​ഥി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.