അഞ്ചാമത്തെ ചാട്ടം ജയപ്രദ ബിജെപിയിൽ
അഞ്ചാമത്തെ ചാട്ടം ജയപ്രദ ബിജെപിയിൽ
Wednesday, March 27, 2019 1:16 AM IST
ന്യൂ​ഡ​ൽ​ഹി: സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ മു​ൻ എം​പി​യും ച​ല​ച്ചി​ത്രതാ​ര​വു​മാ​യ ജ​യ​പ്ര​ദ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ജ​യ​പ്ര​ദ ത​ന്‍റെ രാ​ഷ്‌ട്രീ​യ ജീ​വി​ത​ത്തി​ൽ അ​ഞ്ചാ​മ​ത്തെ; ചു​വ​ടുമാ​റ്റ​ത്തി​ലാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. സ​മാ​ജ് വാ​ദി​ പാ​ർ​ട്ടി​യി​ൽനി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്ന ജ​യ​പ്ര​ദ പാ​ർ​ട്ടി നേ​താ​വ് അ​സം​ഖാ​നു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്തുവ​ന്ന​ത്. അ​സം​ഖാ​ൻ ത​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു വ​രെ ജ​യ​പ്ര​ദ ആ​രോ​പി​ച്ചു.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി​യി​ലൂ​ടെ​യാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ രാ​ഷ്‌ട്രീ​യ പ്ര​വേ​ശം. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ വി​ശ്വ​സ്ത​യാ​യി മാ​റി​യ ജ​യ​പ്ര​ദ ആ​ന്ധ്ര​യി​ൽനി​ന്ന് രാ​ജ്യ​സ​ഭ​യി​ലു​മെ​ത്തി. ഒ​രു ഘ​ട്ട​ത്തി​ൽ തെ​ലു​ങ്കു മ​ഹി​ളാ സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷപ​ദ​വി വ​രെ വ​ഹി​ച്ചി​രു​ന്നു.


പി​ന്നീ​ട് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് തെ​ലു​ങ്കുദേ​ശം പാ​ർ​ട്ടി വി​ട്ട് സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. യു​പി​യി​ലെ രാം​പു​രി​ൽനി​ന്ന് ര​ണ്ടു ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി. 2004ലും 2009​ലും.

വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നു സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​യ​പ്ര​ദ അ​മ​ർ​സിം​ഗി​നൊ​പ്പം ആ​ർ​എ​ൽ​ഡി​യി​ൽ ചേ​ക്കേ​റി. 2014ൽ ​ബി​ജ്നോ​ർ മ​ണ്ഡ​ല​ത്തി​ൽനി​ന്ന് വീ​ണ്ടും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച ജ​യ​പ്ര​ദ പ​ക്ഷേ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ക്കു​റി ബി​ജെ​പി ടി​ക്ക​റ്റി​ൽ വീ​ണ്ടും രാം​പു​രി​ൽനി​ന്ന് ജ​യ​പ്ര​ദ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.